ദുബായുടെ ഭൗമ നിരീക്ഷണ നാനോ സാറ്റലൈറ്റ് DEWA-SAT 2 വിന്റെ വിക്ഷേപണം വിജയകരം

Dubai's Earth observation nano satellite DEWA-SAT 2 successfully launched

മോശം കാലാവസ്ഥയെ തുടർന്ന്  മൂന്ന് തവണ വിക്ഷേപണം മാറ്റിവെച്ച, ദുബായ് ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റിയുടെ
ഭൗമ നിരീക്ഷണ നാനോ സാറ്റലൈറ്റ് DEWA-SAT 2 ഇന്ന് ശനിയാഴ്ച കാലിഫോർണിയയിൽ നിന്ന് SpaceX റോക്കറ്റിൽ വിക്ഷേപിച്ചു.

യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽ നിന്ന് രാവിലെ 10.48 നായിരുന്നു വിക്ഷേപണം.

ലിത്വാനിയയിലെ നാനോ ഏവിയോണിക്‌സുമായി സഹകരിച്ച് അതോറിറ്റിയുടെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിൽ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഈ പുതിയ ഉപഗ്രഹത്തിൽ ഉയർന്ന റെസല്യൂഷൻ ക്യാമറ (4.7 മീറ്റർ) ഉണ്ട്, അത് ഭൗമ നിരീക്ഷണ ദൗത്യങ്ങൾക്കായാണ് ഉപയോഗിക്കുക.

ഉയർന്ന മിഴിവുള്ള ക്യാമറ, ഏകദേശം 500 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്ന് 7 സ്പെക്ട്രൽ ബാൻഡുകളിൽ തുടർച്ചയായ ലൈൻ-സ്കാൻ ഇമേജിംഗ് നൽകുന്നു. ഹരിതഗൃഹ വാതകങ്ങൾ അളക്കുന്നതിനുള്ള ഇൻഫ്രാറെഡ് ഉപകരണങ്ങളും പുതിയ ഉപഗ്രഹത്തിൽ സജ്ജീകരിച്ചിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!