മോശം കാലാവസ്ഥയെ തുടർന്ന് മൂന്ന് തവണ വിക്ഷേപണം മാറ്റിവെച്ച, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ
ഭൗമ നിരീക്ഷണ നാനോ സാറ്റലൈറ്റ് DEWA-SAT 2 ഇന്ന് ശനിയാഴ്ച കാലിഫോർണിയയിൽ നിന്ന് SpaceX റോക്കറ്റിൽ വിക്ഷേപിച്ചു.
യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽ നിന്ന് രാവിലെ 10.48 നായിരുന്നു വിക്ഷേപണം.
ലിത്വാനിയയിലെ നാനോ ഏവിയോണിക്സുമായി സഹകരിച്ച് അതോറിറ്റിയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ പുതിയ ഉപഗ്രഹത്തിൽ ഉയർന്ന റെസല്യൂഷൻ ക്യാമറ (4.7 മീറ്റർ) ഉണ്ട്, അത് ഭൗമ നിരീക്ഷണ ദൗത്യങ്ങൾക്കായാണ് ഉപയോഗിക്കുക.
ഉയർന്ന മിഴിവുള്ള ക്യാമറ, ഏകദേശം 500 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്ന് 7 സ്പെക്ട്രൽ ബാൻഡുകളിൽ തുടർച്ചയായ ലൈൻ-സ്കാൻ ഇമേജിംഗ് നൽകുന്നു. ഹരിതഗൃഹ വാതകങ്ങൾ അളക്കുന്നതിനുള്ള ഇൻഫ്രാറെഡ് ഉപകരണങ്ങളും പുതിയ ഉപഗ്രഹത്തിൽ സജ്ജീകരിച്ചിച്ചിട്ടുണ്ട്.
.@DEWAOfficial successfully launches its second nanosatellite DEWA SAT-2 to enhance its operations and improve efficiencyhttps://t.co/lP4LSdH9Fq pic.twitter.com/KmOeD0ibtL
— Dubai Media Office (@DXBMediaOffice) April 15, 2023