കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി നോമിനേറ്റ് ചെയ്തു. ശശി തരൂർ എംപിയാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സെന്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ കെസിവൈഎം റൂബി ജൂബിലി സമാപനത്തിൽ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രളയ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ സ്വജീവൻ മറന്ന് രക്ഷാ പ്രവർത്തനത്തിനിറങ്ങിയത് മത്സ്യതൊഴിലാളികളാണ്. പ്രളയകാലത്ത് മത്സ്യതൊഴിലാളികൾ കാണിച്ച സൗഹൃദം കേരളത്തിന് അഭിമാനമാണ്. ഈ വലിയ പ്രവർത്തനത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് നോമിനേഷൻ നൽകിയതെന്ന് തരൂർ പറഞ്ഞു.