ഇന്ത്യൻ ഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വാർഷിക വ്യാപാര കണക്കുകൾ പ്രകാരം യുഎഇ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കയറ്റുമതി കേന്ദ്രമായി തുടരുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ യുഎസും യുഎഇയും ഈ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തിയതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ആറ് ശതമാനം ഉയർന്നിട്ടുണ്ട്.
ഇതേ കാലയളവിൽ കയറ്റുമതിയിൽ ചൈനയെ പിന്തള്ളി നെതർലൻഡ്സ് മൂന്നാം സ്ഥാനത്തെത്തി. ജിസിസി രാജ്യങ്ങളിൽ യുഎഇക്കു പുറമേ സൗദി അറേബ്യ മാത്രമാണ് ഇന്ത്യയുടെ മുൻനിര കയറ്റുമതി പട്ടികയിൽ ഇടംപിടിച്ചു.