ദുബായ് ദേര ഫ്രിജ് മുറാർ അൽ റാസ് പ്രദേശത്തുള്ള ബഹുനിലകെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തകർ എത്തും മുമ്പേ രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടിയതായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാമറൂണിയൻ വനിതയായ യെംദ്‌സു ഡോറിസ് ക്ലെയർ പറഞ്ഞു. ദുബായിലെ ആഫ്രിക്കൻ റെസ്റ്റോറന്റിലെ കാഷ്യറായാണ് ക്ലെയർ ജോലി ചെയ്യുന്നത്.
തീപിടിത്തം ഉണ്ടാകുമ്പോൾ അവരുടെ അപ്പാർട്ട്മെന്റിൽ തന്റെ സഹപ്രവർത്തകയുമായ ഷെഫ് നിക്കോളിൻ അബിങ്കെംഗും താനും ഉറങ്ങുകയായിരുന്നുവെന്നും ക്ലെയർ പറഞ്ഞു. എനിക്ക് കൂടെ ഉണ്ടായിരുന്ന നിക്കിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു പക്ഷെ അവൾ നേരിട്ട് താഴേക്ക് ചാടിയിരിക്കാം. ഉടനെ തന്നെ മറിച്ചൊന്നും ചിന്തിക്കാതെ രക്ഷപ്പെടാനായി എടുത്തു ചാടുകയായിരുന്നു. താൻ ആദ്യം എയർകണ്ടീഷണർ എക്‌സ്‌ഹോസ്റ്റിലാണ് വന്നു വീണതെന്ന് ക്ലെയർ പറഞ്ഞു. അവിടെ നിന്ന് ഞാൻ രണ്ടാം നിലയിലേക്ക് ചാടി. പിന്നെ ആശുപത്രിയിലെത്തിയാണ് എല്ലാം ഓർമ്മ വന്നതെന്നും ക്ലെയർ പറഞ്ഞു. സിവിൽ ഡിഫൻസ് ടീം സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് താൻ ചാടിയതായി ക്ലെയർ പറഞ്ഞു. കാലിന് പരിക്കും കൈപ്പത്തിയിൽ പൊള്ളലേറ്റു. “ഭാഗ്യവശാൽ, എനിക്ക് ഒടിവൊന്നും സംഭവിച്ചില്ല. അന്ന് വൈകുന്നേരം തന്നെ ഞാൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി.” ക്ലെയർ പറഞ്ഞു
തീപിടിത്തത്തിൽ 4 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേർ മരണപ്പെട്ടിരുന്നു. ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.