ഈദിന് മുന്നോടിയായി ഷാർജയിലും റാസൽഖൈമയിലും സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചിച്ച് പോലീസ്.
ഈദ് അൽ ഫിത്തർ ദിനങ്ങളിലെ സുരക്ഷാ പദ്ധതികളും ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ഷാർജ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമേർ, എല്ലാവരും തമ്മിലുള്ള ഏകോപനത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ പാലിക്കാനും വാഹനങ്ങൾ നിയുക്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും അത്യാഹിത വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്താതിരിക്കാനും ബ്രിഗേഡിയർ ബിൻ അമർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങൾക്ക് 999 എന്ന നമ്പരിലും അല്ലാത്ത കാര്യങ്ങൾക്ക് 901 എന്ന നമ്പറിലും ബന്ധപ്പെടാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവബോധം വർദ്ധിപ്പിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബോധവൽക്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യും.
റാസൽഖൈമയിൽ, ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ റോഡുകളിൽ അധിക ട്രാഫിക്, സുരക്ഷാ പട്രോളിംഗ് വിന്യസിക്കും. റോഡുകൾ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, പാർപ്പിട പരിസരങ്ങൾ എന്നിവിടങ്ങളിൽ പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ഈദ് നമസ്‌കാരം നടക്കുന്ന പള്ളികൾക്ക് മുന്നിൽ നിരവധി പട്രോളിംഗ് സംഘങ്ങളെ വിന്യസിക്കും. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഒരു സംയോജിത പദ്ധതി വികസിപ്പിച്ചതായും റാസൽഖൈമ പോലീസ് അറിയിച്ചു.