റമദാൻ രാത്രിയിൽ മക്കയും മദീനയും തിളങ്ങുന്നതിന്റെ ബഹിരാകാശത്ത് നിന്നും പിടിച്ചെടുത്ത മനോഹരമായ വീഡിയോ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി പങ്കുവെച്ചു. ഓർബിറ്റിംഗ് ലബോറട്ടറിയിൽ നിന്ന് എടുത്ത മനോഹരമായ വീഡിയോയാണ് അൽനേയാദി ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
സൗദി അറേബ്യയിലെ മൂന്ന് നഗരങ്ങൾ ( മക്ക, മദീന, ജിദ്ദ ) രാത്രിയിൽ തിളങ്ങുന്നുവെന്നാണ് സുൽത്താൻ അൽനെയാദി വീഡിയോയിലൂടെ പറയുന്നത്. ഏറ്റവും അനുഗ്രഹീതമായി കണക്കാക്കുന്ന റമദാനിന്റെ അവസാന 10 ദിവസങ്ങൾ ആചരിക്കുന്നതിനിടെ, തിങ്കളാഴ്ച ഗ്രാൻഡ് മസ്ജിദിൽ ഇശാ, തറാവീഹ് നമസ്കാരങ്ങൾ നടത്തിയപ്പോഴാണ് അൽ നെയാദിയുടെ ഈ പ്രത്യേക സമ്മാനം വീഡിയോയായി ലഭിച്ചത്.
من محطة الفضاء الدولية،
إهداء لعيال سلمان في هذه الليالي المباركة 🌙⭐️
إهداء لبلاد الحرمين الشريفين، مهبط الوحي وأرض الرسالة، المملكة العربية السعودية. 🇸🇦 pic.twitter.com/3OQTg4CgXb— Sultan AlNeyadi (@Astro_Alneyadi) April 17, 2023