എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുക്കും

NIA will take over Elathur train arson case

കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുക്കും. കേസിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരത്തെ തന്നെ എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ ഒരു സംസ്ഥാനന്തര ബന്ധമുണ്ടെന്നും അത് സംബന്ധിച്ച് വിപുലമായ അന്വേഷണം ആവശ്യമാണെന്നും എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ ആക്രമണം ഒരു വ്യക്തി ഒറ്റയ്ക്ക് നടത്തിയതായി കണക്കാക്കാനാകില്ല. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.

അതേസമയം കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയ അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്. കൂടാതെ ഡൽഹിയിൽ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ കോഴിക്കോട്ടേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ​ഗൂഢാലോചനയിൽ ഒരു വ്യക്തി മാത്രമല്ല മറ്റ് ആളുകളും പങ്കാളിയാണെന്നാണ് പോലീസിന്റെയും നി​ഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!