ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്കുള്ള സംഭാവന 1.075 ബില്യൺ കടന്നു.
റമദാൻ മാസത്തിന്റെ തലേന്ന് ആരംഭിച്ച 1 ബില്യൺ മീൽസ് പദ്ധതിയിലേക്ക് 180,000-ത്തിലധികം വ്യക്തികളും ബിസിനസുകളും സ്ഥാപനങ്ങളും ചേർന്നാണ് 1.075 ബില്യൺ ദിർഹം സംഭാവന ചെയ്തതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ ചാരിറ്റിയിൽ സഹകരിച്ച എല്ലാവർക്കും നന്ദിയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു.