ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ അവധി അവസാനിക്കുന്നത് വരെ മവാഖിഫ് ഉപരിതല പാർക്കിംഗ് ഫീസ് സൗജന്യമായിരിക്കും. മുസഫയിൽ M-18 ട്രക്ക് പാർക്കിങ്ങിനുള്ള നിരക്കുകളും സൗജന്യമായിരിക്കുമെന്ന് അബുദാബിയുടെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
വ്യാഴാഴ്ച മുതൽ ഡാർബ് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും. ഈദ് അവധിക്ക് ശേഷം, തിരക്കേറിയ സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും) ടോൾ ഗേറ്റ് ഫീസ് വീണ്ടും സജീവമാകും.
നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും ഒഴിവാക്കണമെന്നും നിയുക്ത സ്ഥലങ്ങളിൽ കൃത്യമായി പാർക്ക് ചെയ്യാനും രാത്രി 9 മുതൽ രാവിലെ 8 വരെ പാർപ്പിട പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കാനും ഐടിസി ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
The Integrated Transport Centre in Abu Dhabi announces the operating hours for all its services during the blessed Eid Al-Fitr holiday from 20 to 23 April 2023 pic.twitter.com/KMJLL1BF7k
— "ITC" مركز النقل المتكامل (@ITCAbuDhabi) April 19, 2023