ഈദ് അൽ ഫിത്തർ അവധിക്കാലത്തെ പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും സമയം ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
ദുബായ് സഫാരി പാർക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും, മുഷ്രിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക് രാവിലെ 6.30 മുതൽ വൈകുന്നേരം 6 വരെ തുറന്നിരിക്കും. ക്രീക്ക്, മംസാർ, സബീൽ, സഫ, മുഷ്രിഫ് നാഷണൽ പാർക്കുകൾ രാവിലെ 8 മുതൽ രാത്രി 11 വരെ തുറന്നിരിക്കും. ഖുർആൻ പാർക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ദുബായ് ഫ്രെയിം രാവിലെ 9 മുതൽ രാത്രി 9 വരെ സന്ദർശകരെ സ്വാഗതം ചെയ്യും.
ഈദുൽ ഫിത്തറിനിടെ വിവിധയിടങ്ങളിൽ ലൈവ് വിനോദ പരിപാടികളും ഉണ്ടാകും. ഈദിന്റെ ഒന്നും രണ്ടും ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ 6.30 വരെ ദുബായ് ഫ്രെയിമിലും, ദുബായ് സഫാരി പാർക്കിൽ രാവിലെ 11 നും, ആഫ്രിക്കൻ വില്ലേജിൽ ഉച്ചയ്ക്ക് 12.30 നും, എക്സ്പ്ലോറേഴ്സ് വില്ലേജിൽ ഉച്ചയ്ക്ക് 2.30നും, ഏഷ്യൻ വില്ലേജിൽ 3.30 നും മെയിൻ എക്സിറ്റിലും ലൈവ് ഷോകൾ ഉണ്ടാകും.