റമസാൻ 29 ആയ ഇന്ന് വ്യാഴാഴ്ച വൈകുന്നേരം ചന്ദ്രക്കല നിരീക്ഷിക്കാൻ രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും യു എ ഇയുടെ ചാന്ദ്രദർശന സമിതി ആഹ്വാനം ചെയ്തു.
ശവ്വാൽ ചന്ദ്രനെ കാണുന്നത് വിശുദ്ധ റമദാൻ മാസത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു, കൂടാതെ ഈദ് അൽ ഫിത്തറിന്റെ തുടക്കവും അടയാളപ്പെടുത്തും. ചന്ദ്രക്കല കാണുന്നവർ 026921166 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് യുഎഇയുടെ ചാന്ദ്രദർശന സമിതി അഭ്യർഥിച്ചു.
ഇന്ന് ഏപ്രിൽ 20 വ്യാഴാഴ്ച ചന്ദ്രനെ കണ്ടാൽ നാളെ ഏപ്രിൽ 21 വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കും. ഇന്ന് ചന്ദ്രനെ കണ്ടില്ലെങ്കിൽ ഏപ്രിൽ 22 ശനിയാഴ്ച്ച ആയിരിക്കും ചെറിയ പെരുന്നാൾ. ചന്ദ്രൻ കാണുന്ന തീയതിയെ ആശ്രയിച്ച് യുഎഇയിലെ താമസക്കാർക്ക് ഇന്ന് മുതൽ നാല് ദിവസത്തെ അല്ലെങ്കിൽ അഞ്ച് ദിവസത്തെ അവധി ലഭിക്കും.
ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയാണെങ്കിൽ, താമസക്കാർക്ക് വ്യാഴാഴ്ച മുതൽ ഞായർ വരെ (റമദാൻ 29 മുതൽ ശവ്വാൽ 3 വരെ) നാല് ദിവസത്തെ അവധി ലഭിക്കും. ചെറിയ പെരുന്നാൾ ശനിയാഴ്ചയാണെങ്കിൽ അവധി (വ്യാഴം മുതൽ തിങ്കൾ വരെ ) അഞ്ച് ദിവസമായിരിക്കും.