ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ സിറ്റി പാർക്കുകളുടെ സമയം ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
ഈദ് അവധിക്കായി പുതുക്കിയ പ്രവൃത്തി സമയം ശവ്വാൽ 1 മുതൽ 3 വരെ ബാധകമാണെന്ന് മുനിസിപ്പാലിറ്റി ട്വീറ്റിൽ അറിയിച്ചു. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ശവ്വാലിന്റെ ആദ്യ ദിവസം വെള്ളിയോ ശനിയാഴ്ചയോ ആയിരിക്കും.
ഷാർജ നാഷണൽ പാർക്കും റോള പാർക്കും രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ തുറന്നിരിക്കും. മറ്റെല്ലാ പാർക്കുകളും വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി 12 മണി വരെ പ്രവർത്തിക്കും.
— بلدية مدينة الشارقة (@ShjMunicipality) April 20, 2023