പെരുന്നാളിന്റെ വരവറിയിക്കാൻ ദുബായിലെ 7 ഇടങ്ങളിൽ പീരങ്കി വെടി മുഴക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
റമദാനിന്റെ അവസാനവും ഈദുൽ ഫിത്തറിന്റെ തുടക്കവും അറിയിക്കാൻ പീരങ്കികൾ രണ്ട് തവണയാണ് വെടി മുഴക്കുക. ദുബായിലെ മുഅല്ല അൽ മൻഖൂൽ, നാദ് അൽ ഷിബ ഏരിയ – ഈദ് മുസല്ല, ഗ്രാൻഡ് സബീൽ മസ്ജിദ് – സബീൽ 1, ഹത്ത – ഈദ് മുസല്ല,നദ്ദ് അൽ ഹമർ – ഈദ് മുസല്ല,ബറാഹ – ഈദ് മുസല്ല,അൽ ബർഷ – ഈദ് മുസല്ല എന്നിവിടങ്ങളിലാണ് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നത്.