ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സിന്റെ ഭാഗമായ ബോളിവുഡ് പാർക്ക്സ് ദുബായ് തീം പാർക്ക് സ്ഥിരമായി അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു.
മാർച്ച് 22 ന്, റമദാനിൽ താൽക്കാലികമായി അടച്ചിടുകയാണെന്ന് പാർക്ക് നേരത്തെ അറിയിച്ചിരുന്നു, പിന്നീട് ഇന്ന് 2023 ഏപ്രിൽ 20 മുതൽ ബോളിവുഡ് പാർക്ക്സ് സ്ഥിരമായി അടച്ചുപൂട്ടുന്നതായും പാർക്ക് അധികൃതർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ബോളിവുഡിന്റെ സംഗീതത്തിനും നിറങ്ങൾക്കും ജീവൻ നൽകിയതിന് ഞങ്ങളുടെ എല്ലാ അതിഥികൾക്കും പങ്കാളികൾക്കും ടീമുകൾക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായും ഇൻസ്റ്റാഗ്രാമിലൂടെ പാർക്ക് അധികൃതർ അറിയിച്ചു.
എന്നിരുന്നാലും പാർക്ക് അടച്ചുപൂട്ടുമ്പോൾ ബോളിവുഡ് പാർക്ക്സിലെ പ്രധാന ആകർഷണങ്ങളിലൊന്നായ രാജ് മഹൽ തിയ്യറ്റർ സ്വകാര്യ ഇവന്റുകൾക്കായി തുടർന്നും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.