യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോകമെമ്പാടുമുള്ളവർക്കും യുഎഇയിലെ ജനങ്ങൾക്കും അറബിക്, മുസ്ലീം രാജ്യങ്ങൾക്കും ഈദ് മുബാറക് ആശംസകൾ നേർന്നു.
”യുഎഇക്കും ഇവിടുത്തെ ജനങ്ങൾക്കും അറബിക്, മുസ്ലീം രാജ്യങ്ങൾക്കും ഈദ് മുബാറക്. ലോകമെമ്പാടുമുള്ളവർക്കും ഈദ് മുബാറക് ആശംസിക്കുന്നു. അള്ളാഹു നിങ്ങളുടെ നല്ല പ്രവൃത്തികൾ സ്വീകരിക്കട്ടെ, സന്തോഷം നൽകി, നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റട്ടെ” ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു,
”യുഎഇ നേതൃത്വത്തിനും ജനങ്ങൾക്കും ഈദ് മുബാറക്! യുഎഇയെയും മുസ്ലീം രാജ്യങ്ങളെയും ലോകത്തെയും സമാധാനവും സ്ഥിരതയും സമൃദ്ധിയും കൊണ്ട് അല്ലാഹു അനുഗ്രഹിക്കുന്നത് തുടരട്ടെ” എന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ട്വീറ്റ് ചെയ്തു.