Search
Close this search box.

ഖോർഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു.

ഖോർഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ (38) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്നു മലയാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നില ഗുരുതരമാണ്. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവർത്തകരാണ്.

പെരുന്നാൾ അവധി ആഘോഷിക്കാനാണ്‌ അഭിലാഷ് സഹപ്രവർത്തകർക്കൊപ്പം ഖോർഫക്കാനിലെത്തിയത്. ബോട്ടിൽ 18 പേരുണ്ടായിരുന്നെന്നാണു വിവരം. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്തു വരികയായിരുന്നു അഭിലാഷ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!