ഷാർജയിലെ കെട്ടിടങ്ങളിൽ തീപിടുത്തത്തെ പ്രതിരോധിക്കുന്ന ക്ലാഡിംഗുകൾ സ്ഥാപിക്കും : 100 മില്യൺ ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

Sharjah Ruler approves Dh100 million to replace fire-risk cladding on 40 buildings

ഷാർജയിൽ പ്രഖ്യാപിച്ച പുതിയ പ്രോജക്ടിൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിൽ അലുമിനിയത്തിന്റെ ക്ലാഡിംഗുകൾ മാറ്റി തീപിടുത്തത്തെ പ്രതിരോധിക്കുന്ന ക്ലാഡിംഗുകളാക്കി മാറ്റും.

റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളിലെ തീപിടുത്തം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിന് ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി 100 മില്യൺ ദിർഹം അനുവദിച്ചു.

ആദ്യഘട്ടത്തിന്റെ ഭാഗമായി ഷാർജയിലെ 40 കെട്ടിടങ്ങളിലെ അലുമിനിയം ക്ലാഡിംഗുകൾ മാറ്റി തീപിടുത്തത്തെ പ്രതിരോധിക്കുന്ന ക്ലാഡിംഗുകൾ സ്ഥാപിക്കും. അലുമിനിയം ക്ലാഡിംഗുകൾ തീപിടിക്കാൻ സാധ്യതയുള്ളതിനാൽ മിനിറ്റുകൾക്കകം തീ പടരാൻ കാരണമായതായി കണ്ടെത്തി. 2016ൽ ഷാർജ മുനിസിപ്പാലിറ്റി ഉയർന്ന കെട്ടിടങ്ങളിൽ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!