കഠ്മണ്ഡു എയർപോർട്ടിൽ ടേക്ക് ഓഫിനിടെ പക്ഷി വന്നിടിച്ച് ആശങ്ക ഉയർത്തിയ ദുബായ് ടെർമിനൽ 2 ലേക്കുള്ള ഫ്ലൈ ദുബായ് FZ 576 വിമാനം ദുബായിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. കഠ്മണ്ഡു വിൽ നിന്ന് ഒരുമണിക്കൂർ വൈകി പുറപ്പെട്ട വിമാനം ദുബായ് ടെർമിനൽ 2 ൽ അർദ്ധ രാത്രി 12.08 ന് ലാൻഡ് ചെയ്തു. 150 യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതർ.
