അബുദാബി റോഡിൽ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രണ്ട് ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ ഡ്രൈവർ പിടിയിലായതായി അബുദാബി പോലീസ് അറിയിച്ചു. ക്യാമറകളിൽ ഡ്രൈവർ കുടുങ്ങുന്ന വീഡിയോയും അബുദാബി പോലീസ് സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നയാൾ റോഡിന്റെ ഇടത് വശം ചേർന്ന് അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുന്നതായി കണ്ടെത്തി, ഇത് മറ്റ് ഡ്രൈവർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതായി അബുദാബി പോലീസ് പറഞ്ഞു. ഇയാൾ വാഹനങ്ങൾക്കിടയിൽ മതിയായ ദൂരം പാലിക്കാതെ ഡ്രൈവ് ചെയ്തതും കണ്ടെത്തി. ഇരു നിയമലംഘനങ്ങൾക്കും യഥാക്രമം 400 ദിർഹം, 1000 ദിർഹം എന്നിങ്ങനെ കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
മതിയായ ദൂരം പാലിക്കാത്തവർക്ക് അവരുടെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും, അപകടകരമായ രീതിയിൽ മറികടക്കുന്നവർക്ക് ആറ് ബ്ലാക്ക് പോയിന്റുകളും നൽകും.അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് എല്ലാ ഡ്രൈവർമാരോടും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും ആവശ്യപ്പെട്ടു.
#فيديو | #شرطة_أبوظبي تضبط سائقًا ارتكب مخالفتين مروريتين وعرض سلامة الآخرين للخطر.
التفاصيل:https://t.co/Ms7RcJbWtR#لكم_التعليق pic.twitter.com/6fbeHKGWX1
— شرطة أبوظبي (@ADPoliceHQ) April 25, 2023