ചരിത്രമാകാന്‍ യുഎഇ : റാഷിദ് റോവർ ഇന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ലൈവ് ആയികാണാം

Watch live: UAE’s Rashid Rover attempts first Arab mission to land on Moon

ബഹിരാകാശ മേഖലയ്ക്ക് മറ്റൊരു ചരിത്ര നാഴികക്കല്ല് കൂടി സൃഷ്ടിച്ചുകൊണ്ട് യുഎഇയുടെ റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നത് ലൈവ് ആയി കാണാനാകുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (MBRSC) ഇന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

http://mbrsc.ae/live/ എന്ന ലിങ്ക് വഴി രാത്രി 8 മണിക്ക് വെബ്‌സൈറ്റിൽ തത്സമയ കവറേജ് ആരംഭിക്കുമെന്ന് MBRSC അറിയിച്ചു. റാഷിദ് റോവർ വഹിക്കുന്ന ലാൻഡർ ബഹിരാകാശ പേടകമായ HAKUTO-R മിഷൻ 1 ലൂണാർ ലാൻഡറിന്റെ (HAKUTO-R M1) ലാൻഡിംഗ് സമയം, ഇന്ന് രാത്രി 16:40 UTC (യുഎഇ സമയം രാത്രി 8.40) ആണ്.

100 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്ന് ഏകദേശം 15:40 UTC (യുഎഇ സമയം 7.40pm) മുതൽ ലാൻഡിംഗ് സീക്വൻസ് ആരംഭിക്കുമെന്ന് ലാൻഡർ നിർമ്മിച്ച ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്‌പേസ് അറിയിച്ചു. ഈ ദൗത്യം വിജയിച്ചാൽ ചന്ദ്രനില്‍ പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും യുഎഇ മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!