യുഎഇ ചാന്ദ്ര ദൗത്യം : റാഷിദ് റോവർ വഹിക്കുന്ന ചാന്ദ്ര ബഹിരാകാശ പേടകവുമായുള്ള ബന്ധം ജപ്പാന്റെ ഐസ്‌പേസിന് നഷ്ടമായി ; ലാൻഡിംഗ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല

Japan's iSpace has lost contact with the lunar spacecraft carrying the UAE's Rashid rover

ചന്ദ്രോപരിതലത്തിലേക്കുള്ള ലാൻഡിങ്ങിന്റെ അവസാനനിമിഷം യുഎഇയുടെ റാഷിദ് റോവർ വഹിക്കുന്ന (HAKUTO-R മിഷൻ 1 ലൂണാർ )ലാൻഡറുമായുള്ള ബന്ധം ഗ്രൗണ്ട് ടീമിന് നഷ്ടമായതായി ispace mission കൺട്രോൾ സെന്റർ അറിയിച്ചു.

യുഎഇയുടെ റാഷിദ് റോവർ വഹിച്ചുള്ള ബഹിരാകാശ പേടകം യു എ ഇ സമയം രാത്രി 8.40ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവസാനനിമിഷം റാഷിദ് റോവർ വഹിക്കുന്ന ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയം നിരീക്ഷിക്കാൻ ടോക്കിയോയിലെ ispace mission ടീം 30 മിനിറ്റോളം അധികം കാത്തിരുന്നു. പിന്നീട് “ റാഷിദ് റോവറിന്റെ ചന്ദ്രോപരിതലത്തിൽ വിജയകരമായ ലാൻഡിംഗ് സ്ഥിരീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല,” എന്ന് ispace ചീഫ് എക്സിക്യൂട്ടീവ് തകേഷി ഹകമാഡ ഒരു ലൈവ് സ്ട്രീമിൽ അറിയിക്കുകയായിരുന്നു.

“ഞങ്ങളുടെ എഞ്ചിനീയർമാരും മിഷൻ കൺട്രോൾ സെന്ററും ലാൻഡറിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!