യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെv കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 40.1 ഡിഗ്രി സെൽഷ്യസാണ്. ഈയാഴ്ച രാജ്യത്ത് താപനിലയിൽ വർധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഇന്നത്തെ ഉയർന്ന താപനില 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.