ആകർഷകമായ നിരക്കിൽ ഡോളറിന് ദിർഹം മാറാമെന്ന് പറഞ്ഞ് ഒരാളെ കൊള്ളയടിച്ചതിന് ദുബായിൽ നാല് അറബികൾ അറസ്റ്റിലായി.
ആകർഷകമായ നിരക്കിൽ കറൻസി വിനിമയം വാഗ്ദാനം ചെയ്യുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ഒരാൾ ഇവരുടെ വലയിൽ വീണത്. 10,000 ദിർഹത്തിന് $10,000 എന്നതായിരുന്നു നിരക്ക്.
ദെയ്‌റയിലെ ഒരു ഹോട്ടലിന് എതിർവശത്തുള്ള പാർക്കിംഗ് സ്ഥലത്ത് വെച്ച് പണം കൈമാറാം എന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. ഒടുവിൽ പ്രതികളിലൊരാൾ തന്റെ കാറിലേക്ക് വന്ന് സീറ്റിലേക്ക് ഒരു കെട്ട് വ്യാജ ഡോളറുകൾ വലിച്ചെറിഞ്ഞ് തന്റെ കയ്യിലുള്ള 10,000 ദിർഹം തട്ടിയെടുത്ത് ഓടിപ്പോകുകയായിരുന്നുവെന്ന് കൊള്ളയടിക്കപ്പെട്ടയാൾ പറഞ്ഞു . പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അയാൾ പറഞ്ഞു.
പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ ഇതിന് പിന്നിലുള്ള നാല് പ്രതികളെയും കണ്ടെത്തി, എല്ലാവരെയും അറസ്റ്റ് ചെയ്തു. ഇവരെ നാല് പേരെയും നാടുകടത്തും