145 കിലോയുടെ സ്‌പേസ് സ്യൂട്ടണിഞ്ഞ് ബഹിരാകാശത്ത് നടക്കാൻ തയ്യാറെടുത്ത് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി

UAE's astronaut Sultan Al Neyadi prepares to walk in space wearing a 145 kg space suit

യു എ ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള നടത്തത്തിന് തയ്യാറെടുക്കുന്നു, 145 കിലോഗ്രാം ഭാരമുള്ള സ്‌പേസ് സ്യൂട്ട് ധരിച്ചുള്ള ഈ ബഹിരാകാശ നടത്തം (spacewalk ) ആറര മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാസ ബഹിരാകാശയാത്രികനായ സ്റ്റീഫൻ ബോവനോടൊപ്പം അദ്ദേഹത്തിന്റെ ചരിത്രപരമായ ബഹിരാകാശ നടത്തം 2023 ഏപ്രിൽ 28 വെള്ളിയാഴ്ച വൈകുന്നേരം 5.15 മുതൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അൽ നെയാദിയുടെ ഈ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (EVA) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി യുഎഇയെ മാറ്റും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!