യുഎഇയിലെ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ ചില പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ഇന്നലെ, വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. അബുദാബിയിൽ ഇന്ന് കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബായിൽ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.