യുഎഇയുടെ ബ്ലൂബെറി കയറ്റുമതി രാജ്യങ്ങളായി ഇപ്പോൾ ഇന്ത്യയും, ജപ്പാനും

Made in UAE: Abu Dhabi-grown blueberries now exported to India, Japan, Thailand

യാസ് ഹോൾഡിംഗിന്റെ കാർഷിക വിഭാഗമായ എലൈറ്റ് അഗ്രോ ഹോൾഡിംഗിന്റെ (EAG) അനുബന്ധ സ്ഥാപനവും യുഎഇയിലെ പുത്തൻ ഉൽപന്നങ്ങളുടെ മുൻനിര വ്യാപാരിയുമായ എലൈറ്റ് ഗ്ലോബൽ ഫ്രഷ് ട്രേഡിംഗ് (EGFT) വളർത്തുന്ന ബ്ലൂബെറികളുടെ കയറ്റുമതി രാജ്യങ്ങളിൽ ഇപ്പോൾ ഇന്ത്യയും ,ജപ്പാനും , തായ്‌ലൻഡും, കംബോഡിയയുമുണ്ട്.

ബ്ലൂബെറി വളർത്തുന്ന യുഎഇയിലെ അബുദാബിയിലുള്ള ആദ്യത്തേതും വലുതുമായ ഉൽപ്പാദകരാണ് എലൈറ്റ് അഗ്രോ ഹോൾഡിംഗ്‌സ് ( EAG ). ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷനുകൾക്ക് ആവശ്യകതയുള്ള ജപ്പാൻ പോലുള്ള വിപണികളിലേക്ക് ഇപ്പോൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ എമിറാത്തി കമ്പനിയാണിത്.

എലൈറ്റ് ബെറി’ ബ്രാൻഡിന്റെ കയറ്റുമതി ഈ മാസം ആരംഭിച്ച് മെയ് അവസാനം വരെ തുടരും. 2024-ൽ, കയറ്റുമതി സീസൺ ജനുവരി മുതൽ മെയ് വരെ നീട്ടാനും പുതിയ കയറ്റുമതി വിപണികൾ കൂട്ടിച്ചേർക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഞങ്ങളുടെ ഉയർന്ന നിലവാരമുള്ളതും ജനപ്രിയവുമായ ബ്ലൂബെറികൾക്കായുള്ള അന്താരാഷ്ട്ര വിതരണ ശൃംഖലയുടെ വിപുലീകരണം കാണുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഈ തന്ത്രപ്രധാനമായ നീക്കം യുഎഇയുടെ ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായുള്ള കാഴ്ചപ്പാടിനെയും പിന്തുണയ്‌ക്കുന്നുണ്ടെന്നും എലൈറ്റ് അഗ്രോ ഹോൾഡിംഗ് സിഇഒയും ബോർഡ് അംഗവുമായ ഡോ അബ്ദുൽമോനെം അൽമർസൂഖി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!