ചിരന്തനയുടെ പ്രസിഡണ്ടായി പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു.

Dubai police arrested 181 unlicensed street vendors

ദുബായ്: 23 വർഷമായി യുഎഇയിലെ സാമൂഹ്യ-സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന സാംസ്കാരിക വേദിയുടെ പ്രസിഡണ്ടായി പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു. സലാം പാപ്പിനിശ്ശേരി, ടി.പി.അബ്ബാസ് ഹാജി സി.പി.ജലീൽ വൈസ് പ്രസിഡണ്ടുമാരായും ടി.പി.അഷറഫ് ജനറൽ സെക്രട്ടറിയായും, ഡോ.വി.എ.ലത്തീഫ് ഹാജി, അഖിൽദാസ്, ജെന്നി പോൾ സെക്രട്ടറിമാരായും സാബു തോമസ് ട്രഷററായും തെരെഞ്ഞടുക്കപ്പെട്ടു.

ചിരന്തന പബ്ബിക്കേഷൻ്റെ കൺവീനറായി ഫിറോസ് തമന്നയേയും, കോഡിനേറ്ററായി ഡോ.മുനീബ് മുഹമ്മദലിയേയും തെരെഞ്ഞടുത്തു.
ജനറൽ ബോഡി യോഗത്തിൽ പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ടി.പി.അബ്ബാസ് ഹാജി’കെ.വി.ഫൈസൽ, ജിജോ ജേക്കബ്, മുസ്തഫ കുറ്റിക്കോൽ, പുന്നക്കൻ ബീരാൻ ഹാജി, കെ.ടി.പി.ഇബ്രാഹിം, ഹാഷിഫ് ഹംസുട്ടി, നജാദ് ബീരാൻ, കെ.വി.സിദ്ദീഖ്, എസ്.കെ.പി.ശം ശുദ്ദീൻ, സി.പി.ശിഹാബുദ്ദീൻ, സി.പി.നൂഹ് മാൻ, പി.പി.രാമചന്ദ്രൻ ,രവി മുലിയാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സംസാരിച്ചു. ടി.പി.അഷറഫ് സ്വാഗതവും, അഖിൽ ദാസ് ഗുരുവായൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!