വജ്രങ്ങൾ, സ്വർണം, പണം എന്നിങ്ങനെ യാത്രക്കാർ മറന്നുവെച്ച സാധനങ്ങൾ തിരിച്ചേല്പിച്ച സത്യസന്ധതയ്ക്ക് ദുബായിലെ 101 ടാക്സി ഡ്രൈവർമാരെ ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് (RTA) ആദരിച്ചു. 2022 ജനുവരി മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ ഡ്യൂട്ടിയിലിരിക്കെ കണ്ടെത്തിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ സത്യസന്ധതയ്ക്കാണ് ഇവരെ ആദരിച്ചത്.
200,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണം അടങ്ങിയ പ്ലാസ്റ്റിക് ബാഗും, വിലകൂടിയ ഹാൻഡ് ബാഗും 50,000 ഡോളർ വിലമതിക്കുന്ന വാച്ചും, 183,000 ദിർഹവും, 200,000 ദിർഹമുള്ള ഒരു കറുത്ത ബാഗും $60,000 വിലയുള്ള വിലകൂടിയ വാച്ചും ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഡ്രൈവർമാർ തിരിച്ചേൽപ്പിച്ചത്.