യുഎഇയിലുടനീളം ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
അബുദാബിയുടെയും ഫുജൈറയുടെയും ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെയും ഇത് പ്രതീക്ഷിക്കാം.
മണിക്കൂറിൽ 15-25 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റും വീശിയേക്കാം. ചില സമയങ്ങളിൽ കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ എത്താം. പൊടി കാഴ്‌ചയെ തടസ്സപ്പെടുത്തുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കുകയും വേണം. ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ ശരാശരി, താപനില ഉയർന്ന 20 മുതൽ താഴ്ന്ന 40 സെ. വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസിലും കുറയാം.