യുഎഇയിൽ ഇന്നത്തെ ദിവസം ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചിലസമയങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 34 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 33 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
പിന്നീട്, അബുദാബിയിൽ 20 ഡിഗ്രി സെൽഷ്യസും ദുബായിൽ 21 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 16 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. ഇന്ന് അബുദാബിയിലും ദുബായിലും ഹ്യുമിഡിറ്റിയുടെ അളവ് 20 മുതൽ 75 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.