ഷാർജയിൽ ആത്മഹത്യ-കൊലപാതക കേസിൽ ഉൾപ്പെട്ട ഇന്ത്യക്കാരന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ മാസത്തിലാണ് 35 കാരനായ യുവാവ് തന്റെ ഭാര്യയെയും 2 കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിലെ 11-ാം നിലയിൽ നിന്ന് ചാടി മരിച്ചത്. തന്റെ ജീവനെടുക്കുന്നതിന് മുമ്പ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു കത്തും എഴുതിവെച്ചിട്ടുണ്ടായിരുന്നു.
മരണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ രേഖകളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നേരത്തെ മരിച്ച ഷാർജ കുടുംബത്തിന്റെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതായും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുലർ, ലേബർ ബിജേന്ദർ സിംഗ് പറഞ്ഞു.
ഫൊറൻസിക് പരിശോധനയിൽ ഭർത്താവ് ഭാര്യക്ക് വിഷം കൊടുത്തതായി തെളിഞ്ഞിരുന്നു. 3 നും 7 നും ഇടയിൽ പ്രായമുള്ള രണ്ട് പെൺമക്കളെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും കണ്ടെത്തിയിരുന്നു. ഭാര്യയുടെയും കുട്ടികളുടെയും ശരീരത്തിൽ അക്രമത്തിന്റെയോ ചെറുത്തുനിൽപ്പിന്റെയോ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നിലെ കാരണം അറിയാൻ പോലീസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.