ദുബായിലെ ചില ബീച്ചുകളിൽ ഇപ്പോൾ രാത്രി നീന്താൻ അനുമതി നൽകുന്നുണ്ടെന്ന് ഇന്ന് ദുബായിൽ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ( Arabian Travel Market ) തുടക്കം കുറിച്ചുകൊണ്ട് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
”ദുബായ് ഒരു നഗരമെന്ന നിലയിൽ 24/7 സജീവമാണ്, ദുബായിൽ ഇപ്പോൾ വിനോദസഞ്ചാരികളടക്കമുള്ളവർക്ക് സൂര്യാസ്തമയത്തിനുശേഷം നീന്തൽ അനുവദനീയമല്ല. പക്ഷെ അവർക്ക് അവസരം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചതിന്റെ ഭാഗമായി ചില ബീച്ചുകളിൽ രാത്രികാല നീന്തൽ സൗകര്യം ആരംഭിക്കുകയാണ് ” ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബദർ അൻവാഹി പറഞ്ഞു.
ഉമ്മു സുഖീമിലെയും ജുമൈറയിലെയും തിരഞ്ഞെടുത്ത ബീച്ചുകളിലാണ് ഇപ്പോൾ പുതിയ ലൈറ്റിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും LED സ്‌ക്രീനുകളിൽ കാണാം. കൂടുതൽ സ്ക്രീനുകളും ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്,
ലൈറ്റുകൾക്കും സ്‌ക്രീനുകൾക്കും പുറമേ, രാത്രികാല പ്രവർത്തനങ്ങളിൽ തീരത്ത് ലൈഫ് ഗാർഡുകളും ഉണ്ടായിരിക്കും. “ഞങ്ങളുടെ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ രാത്രിയിൽ ഈ ബീച്ചുകളിൽ രക്ഷാപ്രവർത്തകർ ഉണ്ടാകും.