മയക്കുമരുന്ന് വാങ്ങാൻ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത 2 പേർ ദുബായിൽ അറസ്റ്റിലായി.
ഹെറോയിൻ വാങ്ങുന്നതിനായി മയക്കുമരുന്ന് ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത രണ്ട് ഗൾഫ് പൗരന്മാർക്ക് ദുബായ് മിസ്ഡീമെനേഴ്സ് കോടതി 10,000 ദിർഹം വീതം പിഴ ചുമത്തി. സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ രണ്ട് വർഷത്തേക്ക് ബാങ്ക് കൈമാറ്റം നടത്തുന്നത് തടയാനും കോടതി ഉത്തരവിട്ടു.
അജ്ഞാത സന്ദേശങ്ങൾ വഴി മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആന്റി നാർക്കോട്ടിക് ഏജൻസികളുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്.