ഡെലിവറി ജീവനക്കാരെ മറയാക്കി മയക്കുമരുന്ന് വിതരണം : ഷാർജയിൽ ഏഴംഗ സംഘം അറസ്റ്റിൽ.

Drug distribution under the guise of delivery staff- Seven-member gang arrested in Sharjah.

പരിമിതമായ വരുമാനമുള്ള ഡെലിവറി കമ്പനികളിലെ ജീവനക്കാരെ മുതലെടുത്ത് 7,604 ഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന്, 494 ഗ്രാം കഞ്ചാവ്, 297 റോൾ എന്നിവ വിതരണം ചെയ്യാൻ ശ്രമിച്ച ഏഷ്യൻ വംശജരായ ഏഴംഗ സംഘത്തെ അന്വേഷണം ആരംഭിച്ച് 12 മണിക്കൂറിനുള്ളിൽ ഷാർജ പോലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം പിടികൂടി.

ഡെലിവറി കമ്പനികളിലെ ജീവനക്കാർ വഴി പുതിയ ക്രിമിനൽ രീതിയെ ആശ്രയിക്കുന്ന ഒരു അന്താരാഷ്ട്ര സംഘം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നാർക്കോട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചത്. സംഘത്തെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!