ദുബായിൽ സൈക്ലിസ്റ്റുകൾക്കായി പുതിയ ടണൽ ട്രാക്ക് തുറന്നു. ദുബായിലെ മൈദാൻ ഏരിയയിലാണ് സൈക്ലിസ്റ്റുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ ടണൽ ട്രാക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നത്. ടണലിന് 160 മീറ്റർ നീളവും 6.6 മീറ്റർ വീതിയും ഉണ്ട്, മണിക്കൂറിൽ ഏകദേശം 800 സൈക്കിളുകൾക്ക് സഞ്ചരിക്കാം.
ദുബായിയെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.






