ഫുജൈറ ബീച്ചിൽ അമ്മയെയും ആറും, പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളെയും ബീച്ചിൽ വന്ന മറ്റൊരു കുടുംബത്തിന്റെ വളർത്തുനായ ആക്രമിച്ച കേസിൽ ഒരു പുരുഷനും രണ്ട് സ്ത്രീകൾക്കും ഫുജൈറ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പിഴ ചുമത്തി. കഴിഞ്ഞ വർഷമാണ് സംഭവം നടന്നത്. ഇവർ ലൈസൻസില്ലാതെ നായയെ വളർത്തുകയായിരുന്നു. ബീച്ചിൽ വന്നപ്പോൾ നായയെ കെട്ടില്ലാതെ വിടുകയും ചെയ്തു.
ലൈസൻസില്ലാതെ നായയെ വളർത്തിയതിന് 10,000 ദിർഹം പിഴയും, രണ്ട് സ്ത്രീകൾക്ക് ജീവൻ അപകടത്തിലാക്കിയതിന് 10,000 ദിർഹം വീതം അധിക പിഴയും ചുമത്തി. പൊതുസ്ഥലത്ത് നായയെ നിയന്ത്രിക്കുന്നതിൽ ഇവർ അനാസ്ഥ കാണിച്ചതായി കോടതി കണ്ടെത്തി.