അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്ന് നടന്ന സീരീസ് 251 നറുക്കെടുപ്പിൽ അബുദാബിയിലുള്ള ഇന്ത്യൻ പ്രവാസി പ്രദീപ് കുമാർ 15 മില്യൺ ദിർഹം നേടി.
ഏപ്രിൽ 13-ന് എടുത്ത 048514 ടിക്കറ്റ് നമ്പറാണ് പ്രദീപ് കുമാറിനെ ഭാഗ്യവാനാക്കിയത്. പ്രദീപ് മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റും കൂടിയാണിത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരകനായ റിച്ചാർഡ് വിളിച്ചപ്പോൾ അബുദാബിയിലേക്ക് വരാനായി പ്രദീപ് കുമാർ ചെന്നൈ വിമാനത്താവളത്തിലായിരുന്നു.