യുഎഇയിൽ സ്വദേശിവൽക്കരണനിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് 500,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളുടെ എണ്ണം ഓരോ ആറ് മാസത്തിലും ഒരു ശതമാനം വീതം വർദ്ധിപ്പിക്കേണ്ടതുണ്ട്. എല്ലാ വർഷവും, അവർ 2 ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണം.
പ്രമേയം അനുസരിച്ച്, ആദ്യമായി സ്വദേശിവൽക്കരണനിയമങ്ങൾ നിയമങ്ങൾ ലംഘിക്കുന്നതായി തെളിയിക്കപ്പെട്ട കമ്പനികൾക്ക് 100,000 ദിർഹം പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ, 300,000 ദിർഹം പിഴയും മൂന്നാമത്തെ കുറ്റത്തിന് 500,000 ദിർഹം പിഴയും ലഭിക്കും.