കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. രോഗതീവ്രതയെ പഴയത് പോലെ ഭയപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ആഗോള തലത്തില്‍ കൊവിഡ് ഒരു പ്രതിസന്ധി കൂടിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന.
അടിയന്തരാവസ്ഥ മാറിയെങ്കിലും, മഹാമാരിയുടെ അവസാനമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ തീവ്രപരിചരണ വിഭാഗങ്ങളിൽ ജീവനുവേണ്ടി പോരാടുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2020 ജനുവരിയിലാണ് കോവിഡ് -19നെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.