ബിസിനസ്സ് സെറ്റപ് മേഖലയിലെ പാരമ്പരാഗത രീതികൾക്ക് മാറ്റം നൽകാൻ ഒരുപറ്റം മലയാളി യുവാക്കൾ. അൽ ബർഷയിൽ പ്രവർത്തിക്കുന്ന’ ഐഡിയൽ ബിസിനസ്സ് ഹബ്ബി’ല്‍ എത്തുന്നവർക്ക് ‘ലൈഫ് സെറ്റപ്പി’ന്റെ സാധ്യതകൾ പകർന്നുതരാൻ സാദാ സന്നദ്ധരായ ഈ യുവാക്കളെ കാണാം.മിക്കവാറും വാർപ്പുമാതൃകയിൽ പ്രവർത്തിച്ചുവരുന്ന ബിസിനസ്സ് സെറ്റപ്പ് രംഗത്തു മനുഷ്യത്വവും ദീനാനുകമ്പയും വിളക്കിച്ചേക്കുകയാണ് ഇവർ.
ഗോൾഡൻ വിസയും ട്രേഡ് ലൈസൻസും ബിസിനസ്സ് ഫോർമേഷനും ലീഗൽ ട്രാൻസ്‌ലേഷനും തുടങ്ങിയവക്കപ്പുറം സേവനം ‘താഴെത്തട്ടി’ലേക്കും എത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് , ആ പാതയിൽ തങ്ങളുടേതായ ഫുട് പ്രിന്റുകള്‍ പതിപ്പിക്കുന്ന ഈ യുവാക്കൾ പ്രസ്തുത മേഖലയിൽ ഇന്നു സംസാര വിഷയമാണ് .
തൊഴിലുടമകൾക്ക് ജീവനക്കാർ അനഭിമതരാകുന്ന സന്ദർഭങ്ങൾ ഏറെയാണ്.തക്കതായ കാരണങ്ങളാൽ ജീവനക്കാർ ജോലിചെയ്ത സ്ഥാപനം വിട്ടുനിന്നാൽ ചില തൊഴിലുടമകൾ അവർക്കെതിരെ ‘അബ്സ്കോണ്ടിങ് ‘ന് ( കബളിപ്പിച്ചുകൊണ്ടുള്ള ചാടിപ്പോകല്‍ ) കേസ് കൊടുക്കുന്ന ഒരു രീതിയുണ്ട് . പലപ്പോഴും ഇത് ഒരു പ്രതികാര നടപടി എന്ന നിലയ്ക്കാകും ഉണ്ടാകുക. ഇത്തരം കേസുകൾ അധികരിക്കുന്ന ഒരു കാലത്തു ഇതിനിരയാകുന്ന സാധുക്കൾക്ക് കഴിയുന്നത്ര സഹായങ്ങൾ നൽകിവരുന്നു ഈ ചെറുപ്പക്കാർ.
സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ പ്രതികളാകുന്നവർക്ക് ഇതിനെതിരെ എങ്ങനെയാണ് നീങ്ങേണ്ടതെന്നറിയില്ല . ഒരു വക്കീലിനെ സമീപിക്കുകയാണല്ലോ ആദ്യപടി . എന്നാൽ പെട്ടെന്നൊരുനാള്‍ തൊഴിലും ജീവിതവും അപകടത്തിലായ ഈ ഹതഭാഗ്യർക്ക് ഭാരിച്ച വക്കീൽഫീസ് നല്കാനാവില്ലല്ലോ ?
ഇവിടെയാണ് ഐഡിയൽ ബിസിനസ്സ് ഹബ്ബിന്റെ സഹായ ഹസ്തം നീളുന്നത് .
അബ്സ്കോണ്ടിങ് കേസുകളിൽ നമ്മുടെ ഭാഗം പറയാൻ ‘പ്രതി ‘ കൾക്ക് നിയമപരമായവഴികൾ എന്തെന്ന് അറിവുപകരുകയാണ് ഇവർ ഇവിടെ ചെയ്യുന്നത് .
മനുഷ്യത്വ പരമായ ഈ സേവനം പ്രയോജനപ്പെടുതുന്നവരുടെ എണ്ണം നാൾക്കുനാൾ വര്‍ധിച്ചു വരികയാണെന്ന് ഇവർ പറയുന്നു.
ഇതുകൂടാതെ വിസനടപടികളുമായും തൊഴിൽ കരാറുമായുമൊക്കെ ബന്ധപ്പെട്ട പലകേസുകളിലും അതെങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്നും നീതികിട്ടാൻ എതു ഗവണ്മെന്റ് ഡിപ്പാർട്ട് മെന്റിലാണ് പോകേണ്ടതെന്നും അവിടെ ആരെയാണ് കാണേണ്ടതെന്നുമൊക്കെയുള്ള അഡ്വൈസും ഐഡിയൽ ബിസിനസ്സ് ഹബ്ബ് നിരുപാധികം നൽകുന്നു. ഇതിനായി ഡോക്യുമെന്റ്സ് എന്തെങ്കിലും തയ്യാറാക്കേണ്ടതുണ്ടെങ്കിൽ അതിന്റെ ചാർജ്ജ്മാത്രം നൽകിയാൽ മതി . അല്ലാതെ സർവീസ് ചാർജ് എന്നപേരിൽ ആരിൽനിന്നും ഒരു ദിർഹംപോലും വാങ്ങുന്നില്ലെന്നും ഇവർ വെളിപ്പെടുത്തി.
അൽ ബർഷയിൽ ബർഷാ മാളിലെത്തി ഗേറ്റ് നമ്പർ അഞ്ചിലൂടെയും ആറിലൂടെയും പ്രവേശിച്ചാൽ ‘ഐഡിയൽ ബിസിനെസ്സ് ഹബ്ബിലെത്താം . കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ബർഷാ മാളിലെ എമിറ്റേറ്റ്സ് ഇസ്‌ലാമിക് ബാങ്കിനുസമീപം. ദുബായിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ‘ മലയാളീ സേവനം ‘ അധികം കിട്ടാത്ത മീഡിയസിറ്റി , ഇന്റര്‍ നെറ്റ് സിറ്റി , ജുമൈറ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഇപ്പോൾ വലിയൊരാശ്വാസമാകുന്നുണ്ട് സമീപഇടമായ അൽബർഷയിലെ, സേവനസന്നദ്ധരായ മലയാളി ചെറുപ്പക്കാർ നയിക്കുന്ന ഐഡിയൽ ബിസിനസ്സ് ഹബ്ബ്.
തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോഴേക്കും ബിസിനസ്സ് സെറ്റപ്പ് മേഖലയിൽ ‘ഐഡിയലി’ന് പ്രശസ്‌തി കൈവന്നുവെങ്കിൽ അതിന് നിദാനമായത് സ്ഥാപനത്തിന്റെ ഈ ‘ഹൃദയസ്പർശ’മാണെന്ന് ഉച്ചത്തിൽതന്നെ പറയാം .