യുഎഇയിൽ വ്യാജ സാലിക് സന്ദേശങ്ങൾ അയച്ച് തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. താമസക്കാർക്ക് അവരുടെ വാഹന യാത്രാ ഫീസ് അടച്ചിട്ടില്ല, പിഴ ഒഴിവാക്കാൻ കഴിയുന്നതും വേഗം ഈ ലിങ്ക് കൈകാര്യം ചെയ്യുക ഇങ്ങനെ ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ലിങ്കോട് കൂടിയ ഒരു വാചക സന്ദേശമാണ് ലഭിക്കുന്നത്.
ഇത് വ്യാജമാണെന്നും സ്വീകർത്താവ് ഇതിലൂടെ പണമിടപാടുകൾ നടത്തരുതെന്നും ടെക്സ്റ്റ് സന്ദേശത്തിലെ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും അനധികൃതർ പറഞ്ഞു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ സ്‌മാർട്ട് സാലിക് ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നും അതുവഴി പണമിടപാടുകൾ നടത്താമെന്നും ബന്ധപ്പെട്ട അനധികൃതർ കൂട്ടിച്ചേർത്തു.