യുഎസിലുണ്ടായ വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ടെക്സസിലെ ഔട്ലെറ്റ് മാളിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. നൂറുകണക്കിന് ആളുകൾ പരിഭ്രാന്തിയിൽ ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം വെടിയുതിർത്തയാളും ആക്രമണത്തിനിടെ മരിച്ചെന്നാണ് റിപ്പോർട്ട്. ആക്രമണവുമായി മറ്റാർക്കും ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഏകദേശം മൂന്നരയോടെയാണ് വെടിവയ്പ്പുണ്ടായത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചുവരികയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 2023ൽ ആൾക്കൂട്ട കൊലപാതകങ്ങൾ കൂടുതലാണ്. 2009ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ദുരന്തങ്ങൾ ഉണ്ടാകുന്നത്.