യു എ ഇയിൽ ഇന്ന് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
”രാജ്യത്തെ ചില പ്രദേശങ്ങളിൽ ഇന്ന് താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തും. അബുദാബിയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസും ദുബായിൽ താപനില 38 ഡിഗ്രി സെൽഷ്യസിലും എത്തും ” കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
യുഎഇ പ്രാദേശിക സമയം 14:15 ന് ഗസ്‌യുറയിൽ (അൽ ഐൻ) 42.3 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടാകും.