രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

Air Force MiG-21 plane crashes in Rajasthan, killing three

രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ബാലോല്‍ നഗര്‍ ഗ്രാമത്തിൽ ഒരു വീടിന് മുകളിലേക്ക് മിഗ് 21 തകര്‍ന്ന് വീഴുകയായിരുന്നു. മൂന്ന് നാട്ടുകാരാണ് അപകടത്തിൽ മരിച്ചത്. പൈലറ്റുമാര്‍ സുരക്ഷിതരാണ്. പാരച്യൂട്ട് ഉപയോ​ഗിച്ച് വിമാനത്തിൽ നിന്ന് ചാടിയാ ണ്‌ പൈലറ്റ് രക്ഷപ്പെട്ടത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.

അതേസമയം വിമാനം തകർന്നു വിഴാനുണ്ടായ കാരണം ഇനിയും വ്യക്തമല്ല. രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റർ അപകട സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!