താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന് റജിസ്ട്രേഷനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമില്ലെന്ന് അതോറിറ്റി അറിയിച്ചു. അംഗീകാരമില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തികൊണ്ടിരുന്നത്.
ബോട്ടില്‍ 24 യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ഏപ്രില്‍ മാസം ഉടമയായ നാസര്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ബോട്ട് ദുരന്തത്തില്‍ 15 കുട്ടികളും, 5 സ്ത്രീകളും, 2 പുരുഷൻമാരുമടക്കം 22 പേരാണ് മരിച്ചത്. ഇതിലെ 11 പേർ ഒരു കുടുംബത്തിലുള്ളവരാണ്. ചികില്‍സയിലായിരുന്ന പത്തുപേരില്‍ രണ്ടുപേര്‍ ആശുപത്രിവിട്ടിട്ടുണ്ട്. ബോട്ട് യാത്രക്കാരായ അഞ്ചുപേര്‍ നീന്തിരക്ഷപ്പെട്ടിരുന്നു. ഒളിവില്‍പോയ ബോട്ടുടമ നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.