ഫ്രൂട്ട് കാർട്ടണിൽ ഒളിപ്പിച്ച് 25 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കടത്താൻ ശ്രമിച്ച മൂന്ന് പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
ഉണക്കിയ ആപ്രിക്കോട്ട് ബോക്സുകൾ എന്ന് അടയാളപ്പെടുത്തിയ കാർട്ടണുകളിൽ ഇവർ ഗുളികകൾ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇവർ ഇത് യുഎഇയിലേക്ക് കൊണ്ടുവന്ന് അയൽ രാജ്യത്തേക്ക് കടത്താൻ പദ്ധതിയിട്ടിരുന്നു
വിവിധ അയൽ രാജ്യങ്ങളിലെ അധികൃതരുമായി സഹകരിച്ച് സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്ന കർശനമായ സുരക്ഷാ തന്ത്രം നടപ്പാക്കിയതിനാലാണ് പ്രതികളെ പിടികൂടാനുള്ള ഓപ്പറേഷൻ വിജയിച്ചതെന്ന് അബുദാബി പോലീസിലെ നാർക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ താഹെർ ഗരീബ് അൽ ദഹേരി പറഞ്ഞു.