ഫുജൈറ ഖോർഫക്കാനിൽ അര നൂറ്റാണ്ടോളമായി സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ട മുഹമ്മദ് ബഷീർ( 68) നിര്യാതനായി .കഴിഞ്ഞ ദിവസം സ്വവസതിയിൽ പെട്ടന്നുള്ള ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കൊല്ലം മയ്യനാട് സ്വദേശിയായ ബഷീർ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം വുമായി നാല് പതിറ്റാണ്ടുകൾ ആയി ഫുജൈറയിലെ ഖോർഫാക്കാൻ ൽ ആണ് താമസം.
യുഎഇ യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരി,സാമൂഹിക പ്രവർത്തകൻ നിഹാസ് ഹാഷിം,അബു ചേറ്റുവ തുടങ്ങിയവരുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ പോലീസ് നടപടികൾ പൂർത്തീകരിക്കുകയും ഇന്ന് വൈകുന്നേരം 4 മണിക്ക് ബഷീർന്റെ നേരത്തെ ഉള്ള ആഗ്രഹപ്രകാരം മയ്യിത്ത് ഖോർഫകാൻ ഖബ്ബ യിലെ പാകിസ്ഥാനി മസ്ജിദ്നു സമീപം ഉള്ള ഖബർസ്ഥാനിൽ അടക്കം ചെയ്തു. ഫുജൈറ കെഎംസിസി ഭാരവാഹികൾ, ഇന്ത്യൻ സോഷ്യൽ ക്ലബ്,ഖോർഫക്കാൻ സാമൂഹിക പ്രവർത്തകർ,ഖോർഫക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി ആളുകൾ മയ്യിത്ത് സംസ്കാരവുമായി ബന്ധപെട്ടു പങ്കെടുത്തു. ഭാര്യ:. റുക്കിയ. മക്കൾ : അസിം,ആമിന