അർജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി സൗദി അറേബ്യന്‍ ക്ലബ്ബുമായി കരാറൊപ്പിട്ടെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബ് സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിലേക്കാണ് മെസ്സി ചേക്കേറിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
റെക്കോര്‍ഡ് തുകയ്ക്കാണ് താരത്തെ ക്ലബ്ബ് സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിഎസ്ജിയുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് താരത്തിന്റെ തീരുമാനം.