ദുബായിലെ അൽ അവീർ ഏരിയയിലെ അൽ കബയേൽ സെന്ററിലുണ്ടായ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗമായ ഒമർ ഖലീഫ അൽ കെത്ബി (29) മരണപ്പെട്ടത് സൈറ്റിലെ തീയണഞ്ഞ ശേഷം ഖുറാൻ കോപ്പികൾ എടുത്ത് സൂക്ഷിക്കാൻ പോയപ്പോൾ മേൽക്കൂര ഇടിഞ്ഞുവീണാണെന്ന് ഒടുവിലത്തെ റിപ്പോർട്ട്.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം അൽ കബയേൽ സെന്ററിലേക്ക് കയറിയപ്പോൾ ചിതറികിടന്ന ഖുറാൻ കോപ്പികൾ അടുക്കി വെക്കുന്നതിനിടെ മേൽക്കൂര ഇടിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണം ‘രക്തസാക്ഷിത്വം’ എന്ന രൂപത്തിലാണ് യുഎഇ വിശേഷിപ്പിച്ചിരിക്കുന്നത്.